എം എസ് ഫിനെതിരെ എസ് എഫ് ഐ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി എം എസ് എഫ് രംഗത്ത്.
എം.എസ്.എഫ് ക്യാമ്പസുകളിൽ മതം പറഞ്ഞ് വോട്ട് വാങ്ങുന്നു എന്ന വിധത്തിൽ എസ്.എഫ്.ഐ പുറത്ത് വിട്ട വോയ്സ് എസ്.ഐ.ഒ വിദ്യാർത്ഥിയുടേതാണ്. വിദ്യാർത്ഥിയുടെ വോയ്സ് മാധ്യമങ്ങൾക്ക് നൽകുന്നു. എം. എസ്. എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഏതു വിധത്തിലാണ് എന്നതിന് കൃത്യമായ നോട്ടും സംസാരിക്കേണ്ട വിഷയങ്ങൾ അടക്കം നൽകിയാണ് തെരഞ്ഞെടുപ്പുകളെ നേരിടുന്നത്. കഴിഞ്ഞ തവണ ഞങ്ങളുടെ ക്യാമ്പയിനും നോട്ടുകളുമെല്ലാം എസ്.എഫ്.ഐയുടെ ഏകാധിപത്യ രാഷ്ട്രീയത്തിനെതിരെയായിരുന്നു. ക്യാമ്പസ് തെരഞ്ഞെടുപ്പുകളിൽ ക്യാമ്പസിൻ്റെ വിഷയങ്ങളാണ് 80% തെരഞ്ഞെടുപ്പികളിൽ സംഘടനകൾ ചർച്ച ചെയ്യുക. അത് കഴിഞ്ഞുള്ള രാഷ്ട്രീയം ഏതു വിധത്തിൽ സംസാരിക്കണം എന്നത് സംസ്ഥാന കമ്മിറ്റിയുടെ മാർഗ രേഖയും ഉണ്ടാകും.


എസ്.എഫ്.ഐയുടെ വ്യാജ പ്രസ്താവനകൾ മാധ്യമങ്ങൾക്ക് അടക്കം ബോധ്യമുള്ള സാഹചര്യത്തിൽ, വർഗീയ സംഘടനയായ ABVP ക്കും PFI ക്കും ചരിത്രത്തിലെ ആദ്യ സർവകലാശാല കൗൺസിലറെ നൽകിയ എസ്.എഫ്.ഐ എം.എസ്.എഫിനെ മതനിരപേക്ഷത പഠിപ്പിക്കാൻ വരേണ്ടതില്ല.
പങ്കെടുത്തവർ:
അഡ്വ.റുമൈസ റഫീഖ്
( msf സ്റ്റേറ്റ് സെക്രട്ടറി)
നഹല സഹീദ്
( msf ഹരിത സ്റ്റേറ്റ് വൈസ് ചെയർപേഴ്സൺ)
ഫർഹാന ടി പി
(കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ)
ഫാത്തിമ സകരിയ
(ജനറൽ കൺവീനർ
MSF responds to SFI